സര്‍ഗ്ഗാത്മകതയുള്ള അധ്യാപകരുടെ എണ്ണം കുറഞ്ഞു വരികയാണ്: മുരുകൻ കാട്ടാക്കട
സര്‍ഗ്ഗാത്മകതയുള്ള അധ്യാപകരുടെ എണ്ണം കുറഞ്ഞു വരികയാണ്... കുട്ടി വരയ്ക്കുന്ന ആകാശം കാണാതെ പോകുന്ന അധ്യാപകര്‍ അനേകം... കുട്ടിയോട് ആരാണ് നീ എന്ന് നിരന്തരം ചോദിച്ചു കൊണ്ടിരിക്കുകയും അവരെകൊണ്ടു തന്നെ ആരാണ് നീ എന്നതിന്‍റെ ഉത്തരം കണ്ടെത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് അധ്യാപകര്‍... കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ ശ്രീ. മുരുകന്‍ കാട്ടാക്കട. വിദ്യാസാഹിതി 2022 ക്യാന്പില്‍ കവിതയുടെ അരങ്ങുകള്‍ എന്ന വിഷയത്തില്‍ ക്യാന്പ് അംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.


- SAM KURAKAR

COMRADE NEWS
24 views0 comments