top of page

FAMILY PROTECTION COUNCIL ന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സൗഹൃദ കൂട്ടായ്മ

ഇന്നലെ രൂപീകരിച്ച FAMILY PROTECTION COUNCIL ന്റെ നേതൃത്വത്തിൽ, ലോക പുരുഷദിനമായ ഇന്ന് സെക്രട്ടേറിയറ്റ് നടയിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.

കള്ള കേസ് ഫയൽ ചെയ്യുന്നവരെയും, അതിനു സഹായിക്കുന്നവരെയും ശിക്ഷിക്കുക, ഫാമിലി കമ്മീഷൻ സ്ഥാപിക്കുക, വൈകി എത്തുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണ് എന്നുള്ളത് കൊണ്ട് തന്നെ കേസുകൾ വേഗത്തിൽ തീർപ്പാക്കുക, ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ നോമിനിക്ക് നൽകുക, സ്ത്രീ സംരക്ഷണ നിയമങ്ങൾ കുടുംബങ്ങളിൽ എന്ത് പ്രത്യാഘാതം ഉണ്ടാക്കി എന്ന് ജഡ്ജ് ഉൾപ്പെടുന്ന കമ്മിറ്റിയെ കൊണ്ടു അന്വേഷിപ്പിക്കുക, ഭരണഘടനഉറപ്പു തരുന്ന തുല്യ നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സൗഹൃദ കൂട്ടായ്മ.

6 views0 comments