ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 02-12-2021
ജനപ്രതിനിധി മരിച്ചാൽ, ആശ്രിതനിയമനം പാടില്ലെന്ന്, ഹൈക്കോടതി.
ചെങ്ങന്നൂർ MLA ആയിരിക്കെ അന്തരിച്ച കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതുമരാമത്തു വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ആശ്രിത നിയമനം നൽകിയ നടപടി ഹൈ കോടതി, റദ്ധാക്കി. പ്രശാന്തിനെ ജോലിയിൽ നിന്നും നീക്കം ചെയ്യാനും, കോടതി നിർദ്ദേശിച്ചു. പ്രശാന്തിന് ആശ്രിത നിയമനം നൽകാനുള്ള 2018 ഏപ്രിൽ ആറിലെ സർക്കാർ ഉത്തരവും ഏപ്രിൽ പത്തിലെ നിയമന ഉത്തരവുമാണ് റദ്ധാക്കിയത്. സിപിഎം MLA ആയിരുന്ന രാമചന്ദ്രൻ നായർ 2018 ജനുവരിയിലാണ് അന്തരിച്ചത്. MLA സർക്കാർ അന്ധ്യോഗസ്ഥനല്ലെന്നും ആശ്രിതനിയമനം നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി, പാലക്കാട് സ്വദേശി M അശോക് കുമാർ നൽകിയ ഹർജിയിലാണ്, ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇത് വരെ നൽകിയ ആനുകൂല്യങ്ങൾ തിരിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാലാണ് ആശ്രിതർക്ക് നിയമനം നൽകുന്നതെന്നും, MLA മരിച്ചതിന്റെ പേരിൽ മകന് നിയമനം നൽകിയ നടപടി നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇലക്ടോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രശാന്തിന്റെ നിയമനത്തിൽ അപാകതയില്ലെന്നാണ് സർക്കാർ വാദിച്ചത്. സെർവീസിലുള്ളവരെയോ, ഈ തസ്തികയ്ക്ക് ശ്രമിക്കുന്നവരെയോ ബാധിക്കാത്ത രീതിയിൽ സൂപർ ന്യൂമററി തസ്തിക സ്രെഇഷ്ടിച്ചെന് നിയമനമെന്നും വിശദീകരിച്ചു.
അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘത്തെയാകെ പുറത്താക്കി യോർക്ഷെയർ
അസീം റഫീഖിനെതിരായ വംശീയാധിക്ഷേപ വെളിപ്പെടുത്തലിനു പിന്നാലെ പരിശീലക സംഘത്തെയാകെ പുറത്താക്കി ഇംഗ്ലണ്ട് കൗണ്ടി ക്ലബ് യോർക്ഷെയർ. ഡയറക്ടർ മാർട്ടിൻ മോക്സോൺ, മുഖ്യ പരിശീലകൻ ആൻഡ്രൂ ഗെയിൽ ഉൾപ്പെടെയുള്ളവരെ പുറത്താക്കി. മോക്സോൺ ജോലിയിൽ നിന്ന് നേരത്തെ അവധിയെടുത്തിരുന്നു. അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ നവംബർ മുതൽ ഗെയിലിലെ അന്വേഷണവിധേയമായി ക്ലബ് സസ്പൻഡ് ചെയ്തിരുന്നു.
വാക്സിനെടുത്താൽ എയ്ഡ്സ്: ബ്രസീൽ പ്രസിഡൻറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന പ്രസിഡൻറ് ജെയർ ബോൾസോനാരോയുടെ പ്രസ്താവനയിൽ ബ്രസീൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സെനറ്റ് അന്വേഷണ കമ്മിറ്റിയുടെ (സിപിഐ) അന്വേഷണ കണ്ടത്തലിലാണ് ജസ്റ്റീസ് അലക്സാണ്ടർ ഡി മൊറേസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണത്തിനിടെയാണ് കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന് ബോൾസോനാരോ പറഞ്ഞത്. ഇതോടെ ഫേസ്ബുക്കും യൂട്യൂബും ബോൾസോനാരോയെ താൽക്കാലികമായി വിലക്കിയിരുന്നു. യുകെ സർക്കാരിനെ ഉദ്ദരിച്ചായിരുന്ന ബോൾസോനാരോയുടെ പ്രസ്താവന. യുകെയിൽനിന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പൂർണമായി വാക്സിനേഷൻ എടുത്ത ആളുകളിൽ എയ്ഡ്സ് ഉണ്ടാകുന്നതായാണ്- എന്നായിരുന്നു ബ്രസീൽ പ്രസിഡൻറിൻറെ പ്രസ്താവന. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്ന് വന്നത്.
കസ്തൂരിരംഗൻ റിപ്പോർട്ട്: 31 വില്ലേജുകൾക്ക് ഇളവുകൾ
കസ്തൂരിരംഗൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നേരത്തേ നിജപ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശങ്ങളെ (ഇഎസ്എ) രണ്ടായി തരംതിരിച്ചുള്ള അന്തിമ കേന്ദ്ര വിജ്ഞാപനം ഈ മാസം പുറത്തിറക്കും. സംസ്ഥാനത്ത് 123 വില്ലേജുകളിലായി നിജപ്പെടുത്തിയിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളെ നിർമാണ പ്രവർത്തനങ്ങൾക്കു തടസമില്ലാത്ത നോൺ കോർ മേഖലകളായി മാറ്റണമെന്ന കേരള സർക്കാരിൻറെ നിർദേശം അംഗീകരിക്കാമെന്ന് കേരള എംപിമാരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നൽകി.കേരള സർക്കാരിൻറെ പ്രതിനിധിയായ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി മന്ത്രി യാദവ് ഇക്കാര്യത്തിൽ ഇന്നു ചർച്ച നടത്തും. ഇതിനു പിന്നാലെ പതിനാറിന് വീണ്ടും കേരള എംപിമാരുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമവിജ്ഞാപനം.
ഭിന്നശേഷിക്കാർക്കും തുല്യാവകാശം: സുപ്രീംകോടതി
ഭിന്നശേഷിക്കാർക്കും രാജ്യത്ത് തുല്യാവകാശമാണെന്ന് സുപ്രീംകോടതി. വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരായ യാത്രക്കാരുടെ ശരീരത്തിൽ ബന്ധിപ്പിച്ചിട്ടുള്ള കൃത്രിമ അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പരിശോധന വേണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഭിന്നശേഷിയുള്ള ജീജ ഘോഷിന് യാത്രാനുമതി നിഷേധിച്ച വിമാനക്കന്പനിയുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ തീരുമാനം. വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള കൃത്രിമ കാലുകൾ, ചലന സഹായികൾ എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാരുടെ സഹായത്തിനായി വരുന്ന വ്യക്തികൾ, വഴികാട്ടികളായ വളർത്തുനായകൾ, ചലനസഹായികൾ മറ്റ് ഉപകരണങ്ങൾ എന്നിവ വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയരുതെന്ന് സിവിൽ ഏവിയേഷൻ നിയമങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ജീജ ഘോഷിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്ന് 2016ൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
യുപി സർക്കാർ അവാർഡ് ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി
സമൂഹത്തിലെ ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ സമഗ്രവികസനത്തിന് ഉത്തർപ്രദേശ് സർക്കാർ നൽകുന്ന അവാർഡ് നജീബാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംധാം ആശ്രമം സഹസ്ഥാപകൻ ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി. അന്താരാഷ്ട്ര ഭിന്നശേഷീദിനമായ ഇന്നലെ ലക്നോവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ചു. 2009ൽ ഫാ. ഷിബു തോമസും ഫാ. ബെന്നി തെക്കേക്കരയും ചേർന്നു അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ഉന്നമനത്തിനായി രൂപീകരിച്ചതാണ് പ്രേംധാം ആശ്രമം. ഫാ. ഷിബു തോമസ് കോട്ടയം മാഞ്ഞൂർ സൗത്ത് തുണ്ടത്തിൽ കുടുംബാംഗവും ഫാ. ബെന്നി അങ്കമാലി തുറവൂർ തെക്കേക്കര കുടുംബാംഗമാണ്.
അധിക ധനവിനിയോഗത്തിന് കേന്ദ്രസർക്കാർ
നടപ്പുധനകാര്യവർഷത്തെ 3.7 ലക്ഷംകോടി രൂപയുടെ അധിക ധനവിനിയോഗത്തിനു കേന്ദ്രസർക്കാർ പാർലമെൻറിൻറെ അനുമതി തേടി. കോവിഡ് രക്ഷാ നടപടികളുടെ ഭാഗമായുള്ള വിവിധ ക്ഷേമപദ്ധതികൾക്കുംമറ്റുമാണ് ഈ തുക ഉപയോഗിക്കുക. ഇതിൽ 49,805 കോടി രൂപ സൗജന്യ ധാന്യ വിതരണത്തിനും 22,038 കോടി രൂപ ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണു വകയിരുത്തിയിരിക്കുന്നത്. രാസവള വില ഉയർന്ന സാഹചര്യത്തിൽ 58430 കോടി രൂപ കർഷകർക്കു രാസവള സബ്സിഡി ഇനത്തിൽ നല്കും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കുടിശിക തീർക്കുന്നതിനും വിവിധ മേഖലകളിൽ ഉത്പാദനബന്ധിത ആനുകൂല്യം നല്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. അതേസമയം ബജറ്റ് വിഹിതത്തിനു പുറത്തുള്ള അധിക ധനവിനിയോഗം കേന്ദ്ര സർക്കാരിൻറ ധനക്കമ്മി വർധിപ്പിക്കുമെന്ന് സാന്പത്തിക വിദഗ്ധർക്ക് ആശങ്കയുണ്ട്.
ബാങ്കിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും വായ്പയ്ക്ക് ഇ-സ്റ്റാംപിംഗ്
വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുന്നവർക്ക് ഇ-സ്റ്റാംപിംഗ് സംവിധാനം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ക്രെഡിറ്റ് കോൺട്രാക്ട് കരാറുകൾക്കുള്ള സ്റ്റാംന്പ് ഡ്യൂട്ടിക്ക് ഓൺലൈൻ സ്റ്റാംപിംഗ് (ഇ- സ്റ്റാംപിംഗ്) സംവിധാനം ഏർപ്പെടുത്തിയതോടെ ഇടപാടുകാരെ സംബന്ധിച്ചു നടപടിക്രമം കൂടുതൽ ലളിതമാകും. വായ്പയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ കടലാസു രഹിതമായതോടെ ഓരോ ഇടപാടുകൾക്കുമുള്ള ഇ- സ്റ്റാംപിംഗ് തുക ബാങ്കിനോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഇടപാടുകാരൻ നൽകിയാൽ വേഗത്തിൽ നടപടിക്രമം പൂർത്തിയാക്കാനാകും. സ്റ്റാംപ് ഡ്യൂട്ടിക്കായി ഇടപാടുകാരൻ നേരിട്ടു വരുന്നതും ഒഴിവാക്കാനാകും. ദേശസാൽകൃത ബാങ്കുകളെ കൂടാതെ കേരള ബാങ്ക്, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി), കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയ്ക്കും ഇ- സ്റ്റാംപിംഗ് സംവിധാനം ഉപയോഗിക്കാം.
അതിജീവന കലാസംഗമം 2021 ഡിസംബർ 7 ചൊവ്വാഴ്ച തിരുവനന്തപുരത്ത്
പ്രൊഫ