ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 01-12-2021

CLICK HERE TO WATCH VIDEO


പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കംകുറിച്ച് ആർബിഐ:


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഓംബുഡ്സ്മാൻ സ്‌കീം ആരംഭിച്ചു. ബാങ്കുകൾ , നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ , പേയ്മെന്റ് സർവീസ് ഓപ്പറേറ്റർമാർ എന്നിവയ്ക്കെതിരായ ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്‌കീം ആരംഭിച്ചത്. 'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ' എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പരാതികൾ ഫയൽ ചെയ്യാനും നടപടികൾ എവിടെ വരെയായി എന്ന് ഓരോ ഇടവേളകളിൽ അറിയാനും സാധിക്കും. ഉപഭോക്താക്കൾക്ക് പരാതി നൽകുമ്പോൾ നേരിടേണ്ടി വരുന്ന അനാവശ്യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും എളുപ്പത്തിൽ പരിഹാരങ്ങൾ നേടാനും ഇതുവഴി സാധിക്കും. ഓംബുഡ്സ്മാൻ സ്‌കീമിന് കീഴിൽ പരാതി എങ്ങനെ നൽകാമെന്ന് നോക്കാം. ഓൺലൈൻ പേയ്മെന്റുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പേയ്മെന്റ് പരാജയപ്പെടലും സംബന്ധിച്ച പരാതികൾ ഫലപ്രദമായി പരിഹരിക്കാനായാണ് ആർബിഐ ഓംബുഡ്സ്മാൻ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താനാണ് ആർ ബി ഐയുടെ ശ്രമം . പരാതി പരിഹാര സംവിധാനം ലളിതവും സുതാര്യവുമാക്കുകയാണ് ആർബിഐ ലക്ഷ്യം. പരാതികൾ എങ്ങനെ നൽകാം എന്നുള്ളത്, www .comradenews .in എന്ന വെബ്‌സൈറ്റിൽ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് RBI website കാണുക.

_______________


സൗന്ദര്യം സദ്ദുദ്ദേശത്തിന് - മീനാക്ഷി ഉണികൃഷ്ണൻ. First Runner Up , Miss Queen Kerala 2021


കേരളത്തിലെ മിസ് ക്വീൻ ഫസ്റ്റ് റണ്ണർ അപ്പ് ആണ്, മീനാക്ഷി ഉണ്ണികൃഷ്ണൻ. വിജയത്തിലേക്കുള്ള ചവിട്ടുപടിയായി തങ്ങളുടെ പരാജയങ്ങളെ കാണുന്നവർക്കായി തന്റെ വിജയം സമർപ്പിക്കുന്നു എന്ന് പറയുന്ന മീനാക്ഷി, കഴിഞ്ഞ മിസ് ക്വീൻ കോൺടെസ്റ്റിലേ പരാജയത്തെ പറ്റിയും പറയുന്നു. "കഴിഞ്ഞ വർഷം, ഞാൻ ഇതേ മത്സരത്തിൽ പരാജയപ്പെട്ടു. ഞാൻ വീണ്ടും ശ്രമിക്കുകയും എന്നിലെ ഏറ്റവും മികച്ചത് പ്രദർശിപ്പിക്കാൻ എന്നെ ത്തന്നെ പ്രേരിപ്പിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. എന്റെ ദൗർബല്യത്തെ എന്റെ ശക്തിയാക്കി മാറ്റിയതെങ്ങനെയെന്ന് വെളിപ്പെടുത്താൻ ഞാൻ ഇത്തവണത്തെ മത്സരം ഉപയോഗിച്ചു." മിസ് ട്രിവാൻഡ്രം 2021 (ഫാഷൻ ഐക്കൺ) ഉം മറ്റ് നിരവധി സൗന്ദര്യ മത്സരങ്ങളും മീനാക്ഷി നേടിയിട്ടുണ്ട്. ജീവിതം സാമൂഹിക പ്രവർത്തനത്തിനായി സമർപ്പിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് മീനാക്ഷി പറയുന്നു. സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കാൻ നമുക്ക് ലഭിക്കുന്നത് ഒരു വലിയ അവസരവും ഉത്തരവാദിത്വവുമാണ്. 'സദ്ദുദ്ദേശത്തോടെ സൗന്ദര്യം' എന്നതാണ് ഞാൻ പിന്തുടരുന്ന മുദ്രാവാക്യം. സർക്കാർ സ്കൂളുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന എന്റെ സ്വന്തം സാമൂഹിക ഉത്തരവാദിത്ത പദ്ധതിയായ സുഭിക്ഷത്തിൽ ഞാൻ ഇന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നു," മീനാക്ഷി പറയുന്നു.

-----------------------------

ജി.പി.എസുമായി കടൽകാക്ക താണ്ടിയത് 20,000 കിലോമീറ്റർ; പറന്നുപറന്ന് ‘മനികെ’ ചരിത്രത്തിലേക്ക്.


ലങ്കയിൽനിന്ന് ‘മനികെ’ പറന്നുപറന്ന് ചരിത്രത്തിലേക്കു കയറി. ആറുമാസവും ഒമ്പതുദിവസവുംകൊണ്ട് 19,360 കിലോമീറ്റർ പറന്ന് യൂറോപ്പും ആർട്ടിക് പ്രദേശവും കണ്ട് തിരിച്ചെത്തിയതാണ് മനികെ എന്ന കടൽക്കാക്ക. ഒപ്പം പറന്ന ‘മേഘ’ മടക്കയാത്രയിലാണ്. മനികെയും മേഘയുമാണ് ദക്ഷിണേഷ്യയിൽനിന്നു ജി.പി.എസ്. ടാഗുമായി പറക്കുന്ന ആദ്യ വലിയ കടൽക്കാക്കകൾ. കടൽക്കാക്കകളിലെ ‘ഹ്യൂഗ്ലിൻസ് ഗൾ’ ഇനത്തിൽപ്പെടുന്നവരാണ് ഇവയെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകിയ കൊളംബോ സർവകലാശാലയിലെ sambath senevirathne ‘മാതൃഭൂമി’യോടു പറഞ്ഞു. തലൈമന്നാറിൽനിന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് പെൺപക്ഷി മനികെക്കും ആൺപക്ഷി മേഘയ്ക്കും ജി.പി.എസ്. ഘടിപ്പിച്ച് വിട്ടത്. മേഘ ആദ്യം പറന്നു. 20 ദിവസത്തിനുശേഷമാണ് മനികെ പറന്നത്. റഷ്യയുടെ വടക്കേയറ്റത്ത് അവയുടെ പ്രജനന ഇടമായ ആർട്ടിക് പ്രദേശത്തെ യാമൽ ഉപദ്വീപിൽ മേയ് മധ്യത്തോടെ മേഘ ആദ്യമെത്തി. പിന്നാലെ മറ്റൊരു വഴിയിലൂടെ മനികെയും.ആർട്ടിക്കിലെ ഗ്രീഷ്മകാലത്തിന്റെ തുടക്കമായ ഓഗസ്റ്റ് അവസാനവാരം മനികെയാണ് ആദ്യം മടങ്ങിയത്. മേഘ ഒക്ടോബർ ആദ്യവും. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, കസാഖ്‌സ്താൻ, അസർബയ്‌ജാൻ, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് മനികെ മന്നാറിൽ തിരിച്ചെത്തി.

_______________________


ഓമന ആശാട്ടിയുടെ കളരി - നിലത്തെഴുതാം പഠിക്കാം


ഇന്നും കുരുന്നുകൾക്ക് അക്ഷരങ്ങൾ‌ നിലത്തെഴുതി പഠിക്കാൻ ഓമന ആശാട്ടിയുടെ കളരി സജീവമാണ്. ഉറയ്ക്കാത്ത പിഞ്ചുവിരൽ വടിവൊത്ത അക്ഷരവഴിയിലേക്ക് കടക്കുമ്പോൾ, നിലത്തെഴുത്തും ഓലയിലെഴുത്തും ഇന്നും നിലനിൽക്കുന്നതിൽ ആശാട്ടിക്കും അഭിമാനം. നിരവധി കുഞ്ഞുങ്ങളാണ് നിലത്തെെഴുതി പഠിക്കാൻ അടൂർ കടമ്പനാട് ലക്ഷ്മി രാജീവാലയത്തിൽ എൻ. ഓമന എന്ന ആശാട്ടിയുടെ കളരിയിൽ എത്തുന്നത്. പഴയകാലകളരിയിലല്ല എങ്കിലും എഴുത്തും പഠനരീതിയും പഴയതുതന്നെ. പനയോലയിൽ എഴുത്താണികൊണ്ട് ഓമനയാണ് മലയാള അക്ഷരങ്ങൾ എഴുതുന്നത്. ഈ എഴുത്തോല കാണിച്ച്, നിലത്ത് വിരിച്ചിട്ട പൂഴിമണ്ണിൽ കൈവിരൽകൊണ്ട് അക്ഷരങ്ങൾ എഴുതിക്കുന്നതാണ് പഠനരീതി. 30 വർഷങ്ങൾക്കുമുമ്പുവരെ നമ്മുടെ നാട്ടിലെല്ലാം ആശാൻകളരികൾ ഉണ്ടായിരുന്നു. പിന്നീട് ഇവമാറി അങ്കണവാടികളും പ്രീ പ്രൈമറി സ്കൂളുകളുമായി. സ്ലേറ്റും കല്ലുപെൻസിലും പെൻസിലും പേനയും പേപ്പറുമൊക്കെയായി. ഓലയിലും നിലത്തും അക്ഷരങ്ങൾ എഴുതിപഠിച്ചാൽ പെട്ടെന്ന് ഹൃദയത്തിൽ പതിയുമെന്നാണ് ഓമന ആശാട്ടി പറയുന്നത്. കൂടാതെ നല്ല ശീലങ്ങളും സ്വഭാവശുദ്ധിയും അച്ചടക്കവും ബഹുമാനവും ഉണ്ടാകും.

----------------------------------


കോളനി ഭരണത്തിന് അന്ത്യം. ലോകത്തെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി കരീബിയൻ ദ്വീപുരാജ്യം ബാർബഡോസ്.


രാജ്യത്തിന്റെ പരമാധികാരിസ്ഥാനത്തുനിന്ന് എലിസബത്ത് രാജ്ഞിയെ ഔദ്യോഗികമായി നീക്കം ചെയ്യുകയും രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി സാന്ദ്രാ മേസൺ അധികാരമേൽക്കുകയും ചെയ്തു. നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിന് അവസാന സല്യൂട്ട് നൽകി നൽകിയ ബാർബഡോസ്, ബ്രിട്ടന്റെ റോയൽ സ്റ്റാന്റേഡ് പതാക താഴ്ത്തുകയും സ്വന്തം പതാക ഉയർത്തുകയും ചെയ്തു. തലസ്ഥാനമായ ബ്രിഡ്ജ്ടൗണിൽ അർധരാത്രിയിലായിരുന്നു ചടങ്ങുകൾ. ബാർബഡോസ് പാർലമെന്റിന്റെ ഇരു സഭകളും സംയുക്തമായി സമ്മേളിക്കുകയും സാന്ദ്രാ മേസണെ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്ത വിവരം സ്പീക്കർ ആർതർ ഹോളണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് സാന്ദ്രയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പ്രസിഡന്റ് പദത്തിലേക്കുള്ള സാന്ദ്രയുടെ വരവിനെ നിർണായകനിമിഷമെന്നാണ് പ്രധാനമന്ത്രി മിയ ആമർ വിശേഷിപ്പിച്ചത്. പ്രിൻസ് ഓഫ് വെയിൽസ് ആയ ചാൾസും ബാർബേഡിയൻ ഗായിക റിഹാനയും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ബാർബഡോസിന്റെ 55-ാം സ്വാതന്ത്ര്യദിന വാർഷികത്തിലാണ് (നവംബർ 30) രാജ്യം റിപ്പബ്ലിക്കായി മാറിയത്.

-----------------------------

തൊ​ഴി​ലി​ല്ലാ​യ്മനി​ര​ക്കി​ൽ വ​ർ​ധ​ന


രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നി​​​​ര​​​​ക്കി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന.​ ഈ ​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ മാ​​​​ർ​​​​ച്ച് വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ, ന​​​​ഗ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള ആ​​​​ളു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നി​​​ര​​​ക്ക് 9.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.​ മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ത് 9.1 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ന​​​​ഗ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്;11.8 ശ​​ത​​മാ​​നം.


-----------------------------


വൈസ് മെൻ ഇൻ്റർനാഷണൽ - ഹീൽ ദി വേൾഡ് പ്രോജക്ടിൻ്റെ റീജിയണൽതല ഉദ്ഘാടനം നടന്നു


വൈസ് മെൻ ഇൻ്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര പ്രോജക്ട് - ഹീൽ ദി വേൾഡിന്റെ റീജിയണൽതല ഉദ്ഘാടനം പൂജപ്പുര സെൻട്രൽ ജയിലിൽ നടന്നു. പ്രോജക്ടിൻ്റെ ഭാഗമായി ജയിലിലെ തടവുകാരുടെ മക്കൾക്ക് പഠന സ്കോളർഷിപ്പും വിതരണം ചെയതു.106 വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ജയിൽ ഡിഐജി എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. റീജണൽ ഡയറകടർ ജോൺസൺ .കെ. സക്കറിയ അധ്യക്ഷത വഹിച്ചു. സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമലാനന്ദൻ നായർ , കെ.എൻ. അയ്യപ്പൻ, ജോയ്സ് ജേക്കബ്, പ്രൊഫ ജി ജേക്കബ്, ഡോ. ചർച്ചിൻ ബെൻ, ജേക്കബ് മാത്യു കുരാക്കാരൻ, അഡ്വ. വിനീത് കുമാർ, പ്രദീപ് കുമാർ, ഡോ. ജയിംസ വിൽസൺ , ലളിത റോഡ്രിഗസ്, ഡോ. ഗ്ലാഡിസ് പദ്മ, സിബി അഗസ്റ്റിൻ, ആർ.മനോജ്, പ്രശാന്ത് ഫ്രെഡറിക് എന്നിവർ പ്രസംഗിച്ചു.

----------------------------------------

ഡിസംബർ 1 : എയ്ഡ്സ് ദിനത്തിൽ കേരളത്തിനാശ്വാസിക്കാം.


കേരളത്തിൽ എയ്ഡ്സ് വ്യാപന തോത് കുറയുന്നു. 2019ലെ കണക്കുകൾ പ്രകാരം 34,748 പേരാണ് കേരളത്തിൽ ആകെയുണ്ടായിരുന്ന എയ്ഡ്സ് രോഗികൾ. കഴിഞ്ഞദിവസം മന്ത്രി വീണ ജോർജ് നൽകിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് അണുബാധിതരായി ഒക്ടോബർ വരെ 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിൽ എയ്ഡ്സ് (AIDS) വ്യാപനതോത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് പറയാം. മഹാരാഷ്ട്രയിലും ബിഹാറിലുമാണ് ഏറ്റവും ഉയർന്ന തോതിൽ എയ്ഡ്സ് രോഗികളുള്ളത്. 12 ശതമാനം വീതമാണിത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഉത്തർപ്രദേശിൽ 10 ശതമാനമാണ് എയ്ഡ്സ് രോഗികൾ. രാജ്യത്തെ ആകെ എയ്ഡ്സ് രോഗികളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് കേരളത്തിലുള്ളത്. 0.24 ശതമാനം. കേരളത്തിൽ അണുവ്യാപന തോത് വളരെ കുറവാണ്. ദേശീയ ശരാശരി 0.22 ശതമാനമാണെങ്കിൽ കേരളത്തിലിത് 0.8 ശതമാനമാണ്. 2025ഓടെ എയ്ഡ്സ് അണുബാധ ഇല്ലാതാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. 010ൽ പുതിയതായി 2342 എയ്ഡ്സ് രോഗികളെയാണ് കണ്ടെത്തിയിരുന്നത്. ഇത് ക്രമേണ കുറച്ചു കൊണ്ടുവരാൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി.2019ൽ എത്തി നിൽക്കുമ്പോൾ പുതിയതായി 989 രോഗികൾ മാത്രമാണ് ഉണ്ടായത്. 2018ൽ ഇത് 1220 ആയിരുന്നു. 2019ൽ മാത്രമാണ് ആയിരത്തിന് താഴേക്ക് സംഖ്യ എത്തിയത്. മാസത്തിൽ ശരാശരി 100 പേർക്കെങ്കിലും എയ്ഡ്സ് രോഗം ബാധിക്കുന്നുവെന്ന വസ്തുത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


-------------------------------------


നിത്യ മാമനെന്ന കേരളത്തിന്റെ പുതിയ കുയിൽനാദം.


ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി ഹിറ്റ് പാട്ടുകളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് നിത്യ മാമൻ. ‘നീ ഹിമമഴയായ് വരൂ’ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികൾ ആ വേറിട്ട പെൺസ്വരത്തെ ശ്രദ്ധിച്ചു തുടങ്ങി. പിന്നീട് പലതവണ ഇളംതെന്നൽപോൽ നിത്യയുടെ സ്വരഭംഗി മലയാളികളുടെ കാതുകളെ തലോടി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവി’ലൂടെ നിത്യ മാമ്മൻ എന്ന ഗായിക സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു. അതേ പാട്ടിലൂടെയാണ് ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഗായികയെ തേടിയെത്തിയത്.


---------------------------------------


ഇഴഞ്ഞു നീങ്ങുന്ന കേരളാ പദ്ധതി - KFONE


കേരളത്തിൻറെ മുക്കിലും മൂലയിലും അതിവേഗ ഇൻറർനെറ്റ് എത്തിക്കാനുള്ള, സംസ്ഥാന സർക്കാരിൻറെ അഭിമാന പദ്ധതിയായ കെ ഫോൺ ഇഴഞ്ഞ് നീങ്ങുന്നു. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തികരിക്കുമെന്ന പ്രഖ്യാപനവും ഇപ്പോഴത്തെ കണക്കുകൾ പ്രകാരം NADAKKANIDYILLA. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച, അതിവിപുലമായ ഫൈബർ ശ്രംഖലയാണ് കെ ഫോൺ. ഇതിലൂടെ ഇൻറർനെറ്റ് എത്തിക്കുന്നത് സേവനദാതാക്കളായ കമ്പനികളാണ്. മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടതടവില്ലാതെ ഇൻറർനെറ്റ് സേവനം നൽകുമെന്നായിരുന്നു സർക്കാരിൻറെ പ്രഖ്യാപനം. കഴിഞ്ഞ മാസം 27ന് നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖ മൂലം നൽകിയ മറുപടിയിൽ, 2021 ഡിസംബർ അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കും എന്നായിരുന്നു. എന്നാൽ വെബ്സൈറ്റിലെ പദ്ധതി പുരോഗതി റിപ്പോർട്ട് പ്രകാരം, ലക്ഷ്യമിട്ട 30000 സർക്കാർ ഓഫീസുകളിൽ 7696 ഓഫീസുകലിൽ മാത്രമാണ് കെഫോൺ എത്തിയത്. ഇതിൽ 1549 എണ്ണത്തിൽ മാത്രമാണ് ഇൻറർനെറ്റ് സൊകര്യം ഒരുക്കിയത്. 26410 കി.മി കേബിൾ സ്ഥാപിക്കേണ്ട സ്ഥാനത്ത് 7932 കി.മി. മാത്രമാണ് പൂർത്തിയായത്. കോവിഡും, കേബിൾ ഇടുന്നതിന് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വൈകുന്നതുമാണ് പദ്ധതിക്ക് വില്ലനാകുന്നത്.

------------------------------------


41500 വർഷം പഴക്കമുള്ള അലങ്കാര വസ്തു


ആനക്കൊമ്പിൽ കൊത്തിയെടുത്തതെന്ന് കരുതുന്ന തൂക്കിയിടുന്ന തരത്തിലുള്ള ഒരു അലങ്കാര വസ്തു കണ്ടെത്തി. ഇത് മനുഷ്യർ നിർമ്മിച്ചവയിൽ, ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന അലങ്കാര വസ്തുവാണ് എന്നാണ് കരുതുന്നത്. യുറേഷ്യയിലാണ് ഇത് നിർമ്മിച്ചത് എന്നാണ് കരുതുന്നത്. പോളണ്ടിലെ സ്റ്റാജ്നിയ ഗുഹയിൽ നിന്നാണ് 40,000 വർഷത്തിലേറെ പഴക്കമുള്ള ഈ പെൻഡന്റ് കണ്ടെത്തിയത്. യുറേഷ്യയിൽ മനുഷ്യർ ഇത്തരം ആഭരണങ്ങളെന്നു മുതലുപയോഗിച്ചു എന്നതിൻറെ ആധികാരികമായ തെളിവാണ് ഈ കണ്ടെത്തലെന്നും ഗവേഷകർ പറയുന്നു. അതിലുള്ള ദ്വാരങ്ങളുടെ എണ്ണം കൊന്ന മൃഗങ്ങളുടെ എണ്ണമാണോ അതോ ലൂണാർ കലണ്ടറുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതാണോ എന്ന് വ്യക്തമായിട്ടില്ല എന്ന് ഗവേഷകർ പറയുന്നു. യുറേഷ്യയിൽ മനുഷ്യർ ഇത്തരം ആഭരണങ്ങളെന്നു മുതലുപയോഗിച്ചു എന്നതിൻറെ ആധികാരികമായ തെളിവാണ് ഈ കണ്ടെത്തലെന്നും ഗവേഷകർ പറയുന്നു. അതിലുള്ള ദ്വാരങ്ങളുടെ എണ്ണം കൊന്ന മൃഗങ്ങളുടെ എണ്ണമാണോ അതോ ലൂണാർ കലണ്ടറുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതാണോ എന്ന് വ്യക്തമായിട്ടില്ല


---------------------------------------------------


മരിച്ചതിനു രേഖയില്ല, അതിനാൽ ധനസഹായവുമില്ല.


ഡൽഹിയിലെ അതിർത്തികളി​ൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരുടെ മരണത്തെക്കുറിച്ച്​ കേന്ദ്രസർക്കാറിൻറെ കൈവശം രേഖയില്ലെന്ന്​ കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമർ. പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്​ ധനസഹായം നൽകുമോയെന്ന പ്രതിപക്ഷത്തിൻറെ ചോദ്യത്തിന്​ പാർലമെൻറിൽ രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം. 'കാർഷിക മന്ത്രാലയത്തിൻറെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാൽ ഈ ചോദ്യം ഉന്നയിക്കേണ്ട ആവശ്യമില്ല' -കൃഷിമന്ത്രി പ്രതികരിച്ചു. കൃഷിമന്ത്രിയുടെ മറുപടിയിൽ പ്രത​ിഷേധവുമായി പ്രതി​പ​ക്ഷം രംഗത്തെത്തി. കേന്ദ്ര സർക്കാറിൻറെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഒരു വർഷമായി ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന പ്രക്ഷോഭത്തിനിടെ 700ഓളം കർഷകർക്കാണ്​ ജീവൻ നഷ്​ടമായത്​. തിങ്കളാഴ്ച, മൂന്ന്​ കാർഷിക നിയമങ്ങളും പാർലമെൻറ്​ പിൻവലിച്ചിരുന്നു. ചർച്ച ഒഴിവാക്കി മിനിട്ടുകൾക്കകം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ്​ നിയമങ്ങൾ പിൻവലിച്ചത്​. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം പിൻവലിക്കാൻ കർഷക സംഘടനകൾ തയാറായിട്ടില്ല. കർഷകർ ഉന്നയിക്കുന്ന മറ്റ്​ പ്രശ്​നങ്ങൾക്ക്​ പരിഹാരം കണ്ടാൽ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കുവെന്നാണ്​ സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം. വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരെ രജിസ്​റ്റർ ചെയ്​ത എഫ്​.ഐ.ആറുകൾ പിൻവലിക്കുക, പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്​ ധനസഹായം നൽകുക തുടങ്ങിയവയാണ്​ കർഷകരുടെ ആവശ്യം.


----------------------------------------------------

2010 മുതൽ 2014 വരെയുള്ള കായിക താരങ്ങളുടെ നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ചു, സെക്രെട്ടരിയേറെ മാർച്ച്. ദൃശ്യങ്ങളിലേക്കു.

----------------------------------------------------

ഏറ്റവും വലിയ സോളാർ ക്രൂയിസർ നീറ്റിലിറക്കാനൊരുങ്ങി സംസ്ഥാന ജലഗതാഗത വകുപ്പ്


രാജ്യത്തെ ഏറ്റവും വലിയ സോളാർ ക്രൂയിസർ നീറ്റിലിറക്കാനൊരുങ്ങി സംസ്ഥാന ജലഗതാഗത വകുപ്പ്​. ഒരേ സമയം നൂറ്​ പേർക്ക്​ സഞ്ചരിക്കാവുന്ന ശീതികരിച്ച ബോട്ടി​െൻറ നിർമാണം അന്തിമ ഘട്ടത്തിലാണ്​. ടൂറിസം രംഗത്തെ ഇന്ത്യയിലെ ആദ്യ സൗരോർജ പരീക്ഷണമായ സോളാർ ക്രൂയിസർ ഡിസംബറിൽ ട്രയൽ റൺ നടത്തി ജനുവരിയോടെ നീറ്റിലിറക്കാനാണ്​ പദ്ധതിയിട്ടിരിക്കുന്നത്​. ബോട്ടി​െൻറ നിർമാണപ്രവർത്തനം ഉടൻ പൂർത്തീകരിച്ച്​ ജലഗതാഗത വകുപ്പിന്​ കൈമാറാനാണ് നിർമാതാക്കളായ നവാൾട്ട്​ സോളാർ ആൻറ്​ ഇലക്ട്രിക്‌ ബോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡി​െൻറ തീരുമാനം. ഒരേ സമയം നൂറ്​ പേർക്കിരിക്കാവുന്ന ഡബിൾ ഡെക്കർ ബോട്ട്​ എറണാകുളം ​െജട്ടിയിൽ നിന്നാകും സർവീസ്​ നടത്തുകയെന്നാണ്​ അറിയുന്നത്​. 100 കിലോ വാട്ടാണ്‌ ബോട്ടി​െൻറ കരുതൽ ഊർജ്ജം. ചെലവ്​ കുറഞ്ഞ ജലഗതാഗത ടുറിസമെന്നതിനൊപ്പം പ്രകൃതി സൗഹൃദ പദ്ധതിയാകു​മിത്​.


----------------------------------------------------


ഏതാവശ്യത്തിനും ഉപയോഗിക്കാവുന്ന ട്രാൻസിറ്റ് കാർഡുമായി PayTm


പേയ്‌മെൻറ്​സ് ബാങ്ക് ലിമിറ്റഡ് പുതിയ PayTm ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ചു. മെട്രോ, റെയിൽ, ബസ് തുടങ്ങിയ യാത്രാ മാർഗങ്ങൾക്കും ടോൾ-പാർക്കിങ് ചാർജ് നൽകാനും ഈ കാർഡ് ഉപയോഗിക്കാം. വ്യാപാര സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ പേയ്‌മെൻറുകൾക്കും ഓൺലൈൻ ഷോപ്പിങ്ങിനും മറ്റ് അനേക ആവശ്യങ്ങൾക്കും കാർഡ്​ ഉപകരിക്കും. എ.ടി.എമ്മുകളിൽനിന്നും പണം പിൻവലിക്കാനും കാർഡ് ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് പലവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം കാർഡുകൾ കൊണ്ടുനടക്കേണ്ട അവസ്ഥ ഒഴിവാകും. എല്ലാ പേയ്‌മെൻറുകൾക്കും പേടിഎം ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കാം. പേടിഎം ആപ്പിൽ തന്നെ കാർഡിനായി അപേക്ഷിക്കാനും റീചാർജ് ചെയ്യാനും എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനുമുള്ള ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാർഡ് വീടുകളിലെത്തും, അല്ലെങ്കിൽ ആവശ്യമായ ഇടത്തെ സെയിൽസ് പോയിൻറിൽനിന്നും സ്വീകരിക്കാം. പ്രീപെയ്ഡ് കാർഡ് നേരിട്ട് പേടിഎം വാലറ്റുമായി ലിങ്ക് ചെയ്യും.


------------------------------------------------


കോവളം കടൽത്തീരത്ത് അടിഞ്ഞത് വംശനാശ ഭീഷണി നേരിടുന്ന 'കടൽപുല്ല്'


കോവളം കടൽത്തീരത്ത് (Kovalam) കഴിഞ്ഞ ദിവസം അടിഞ്ഞത് കടൽപശുവിന്റെ മുഖ്യാഹാരമായ കടൽപ്പുല്ലെന്ന് (seagrass) കണ്ടെത്തി. രണ്ട് തരത്തിലുളള കടൽപ്പുല്ലുകളാണ് ഞായറാഴ്ച്ച ഉച്ചയോടെ നിരനിരയായി അടിഞ്ഞത്. ലൈറ്റ് ഹൗസ് മുതൽ ഗ്രോവ് ബീച്ചുവരെയുളള തീരത്താണ് ഇവ തിരയിൽപ്പെട്ട് തീരത്തടിഞ്ഞത്. തിങ്കളാഴ്ച്ച വൈകിട്ടോട്ടെ കേരളാ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ മറൈൻ ബയോഡൈവേസിറ്റി ഡയറക്ടർ പ്രൊഫ. കെ.പദ്മകുമാർ കോവളം തീരതെത്തി ഇവയുടെ സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വംശനാശഭീഷണിനേരിടുന്നവയുടെ പട്ടികയിൽപ്പെടുന്ന കടൽപ്പുല്ലുകളാണ് ഇവയെന്ന് കണ്ടെത്തിയത്.കടലിലെ ജീവജാലങ്ങൾക്കുളള കാർബൺഡയോക്‌സൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് ഇവയെ അറിയപ്പെടുക. കേരളത്തീരത്ത് ഇവ കാണപ്പെടാറില്ല. അതേ സമയം രാമേശ്വരം, ലക്ഷദ്വീപ് അടക്കമുളള കടലിൽ ഇവ കാണപ്പെടാറുണ്ടെന്ന് ഡയറക്ടർ പറഞ്ഞു.


തൊഴിലുറപ്പ് - STU ന്റെ നേതൃത്വത്തിൽ കുടുംബശ്രീ തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച്


തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കു നൽകിയ ലിങ്കജ്‌ ലോണുകളുടെ പലിശ ഒഴിവാക്കുക, CDS - ADS പ്രവർത്തകർക്ക് ഹോണറേറിയവും പെന്ഷനും അനുവദിക്കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തികളും കാർഷിക രംഗത്തെ പ്രവർത്തികളും ക്ഷീരമേഖലയിലെ ജോലികളും തൊഴിലുറപ്പ് പദ്ധതിക്ക് ടെണ്ടർ കൂടാതെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. STU ദേശീയ പ്രസിഡന്റ്, ADV എം റഹ്മത്തുള്ള മാർച്ച് ഉൽഘാടനം ചെയ്തു. STU സംസ്ഥാന ജനറൽ സെക്രട്ടറി U പോക്കർ, മുഖ്യ പ്രഭാഷണം നടത്തി.


ശമ്പള വർധന: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നിസഹകരണം തുടങ്ങി ;തിങ്കളാഴ്ച നിരാഹാര സമരം


സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങി. ഇതിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്ടർമാർ പൂർണമായും ബഹിഷ്കരിക്കുമെന്നും, രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടുനിൽക്കുമെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച പ്രിൻസിപ്പൽ ഓഫിസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണയും പഠനനിഷേധജാഥയും നടത്തും. മെഡിക്കൽ കോളേജ് അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതോടൊപ്പം കാലാനുസൃതമായി സ്വയം പഠനം നടത്തുകയും ചെയ്യുന്നുണ്ട്. സർക്കാരിന്റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി അന്നുമുതൽ സ്വയമുള്ള പഠനം അവസാനിപ്പിക്കുന്നതിന്റെ പ്രതീകാത്മകമായി അദ്ധ്യാപകർ സ്വന്തം മെഡിക്കൽ പഠനപുസ്തകങ്ങൾ പ്രിൻസിപ്പലിനെ തിരിച്ചേൽപ്പിക്കും. വരുന്ന തിങ്കളാഴ്ച എല്ലാ മെഡിക്കൽ കോളേജ് അദ്ധ്യാപകരും നിരാഹാരം അനുഷ്ഠിച്ചുകൊണ്ടാകും ഡ്യൂട്ടി എടുക്കുക. ഒൻപതാം തീയതി എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുമ്പിലും മെഴുകുതിരി കൊളുത്തി സമരം നടത്തും. ശമ്പള പരിഷ്കരണ ഉത്തരവ് ഉടൻ നടപ്പാക്കുക, എൻട്രി കേഡറിലെ അപാകതകൾ പരിഹരിക്കുക, നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് പുനർവിന്യസനം ചെയ്യാനുള്ള തീരുമാനങ്ങൾ പുനഃപ്പരിശോധിക്കുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. നിലവിൽ രോ​ഗീപരിചരണത്തെ ബാധിക്കാത്ത വിധമുള്ള സമരപരിപാടികളിൽ സർക്കാർ ഇചടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത സമര പരിപാടയിലേക്ക് നീങ്ങുമെന്ന് മെഡിക്കൽ കോ‌ളജ് അധ്യാപക സംഘട‌നയായ കെ ജി എം സി ടി എ അറിയിച്ചു.

2 views0 comments