top of page

ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 03-12-2021

CLICK HERE TO WATCH THE VIDEO


അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരം; 58% ഹൈറിസ്ക്ക് വിഭാഗത്തിൽ, ആരോഗ്യ വകുപ്പ് റിപ്പോർട്ട്

---------------------

അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും HIGH RISK വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ, ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ HIGH RISK പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം. 191 ആദിവാസി ഗർഭിണികൾ HIGH RISK വിഭാഗത്തിലാണുള്ളത്. സർക്കാരിൽ രജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കാണിത്.


IMF തലപ്പത്തേക്ക് ഗീത ഗോപിനാഥ് ; അടുത്തവർഷം ആദ്യത്തോടെ ചുമതലയേൽക്കും

---------------------

ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും . നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഗീത ഗോപിനാഥ് ചുമതലയേൽക്കും. നിലവിൽ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. 2018 ഒക്ടോബറിലാണ് ഗീത ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം IMFൻറെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.


ഡാം സുരക്ഷാ ബിൽ പാസാക്കി രാജ്യസഭ; അണക്കെട്ടുകളുടെ സുരക്ഷയ്ക്കും മേൽനോട്ടത്തിനും പ്രത്യേക സമിതി

---------------------

ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി. ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിർവഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടാകും. പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള അണക്കെട്ടുകളാണ് നിയമത്തിൻറെ പരിധിയിൽ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകൾ ഉൾപ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്രത്തിൻറെ മേൽനോട്ടത്തിലാകും. മുല്ലപ്പെരിയാർ തൽക്കാലം സുപ്രിംകോടതി മേൽനോട്ടത്തിൽ തുടരുമെങ്കിലും ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിൻറെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിർപ്പ് തള്ളിയാണ് ബില്ല് പാർലമെൻറ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. അതേസമയം ബിജെഡി, അണ്ണാ ഡിഎംകെ പാർട്ടികൾ ബില്ലിനെ എതിർത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും തള്ളി.


ക​രി​യ​റി​ൽ 800 ഗോ​ൾ തി​ക​ച്ച് റൊ​ണാ​ൾ​ഡോ; ആ​രാ​ധ​ക​ർ കാ​ത്ത നി​മി​ഷം

---------------------

ഫു​ട്ബോ​ൾ ക​രി​യ​റി​ൽ 800 ഗോ​ൾ തി​ക​ച്ച് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട​ഗോ​ൾ ക​രു​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ആ​ഴ്സ​ണ​ലി​നെ തോ​ൽ​പ്പി​ച്ചു. ഓ​ൾ​ഡ് ട്രാ​ഫോ​ർഡി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് യു​ണൈ​റ്റ​ഡി​ൻറെ വി​ജ​യം. ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ 800 ഗോ​ൾ തി​ക​യ്ക്കു​ന്ന ആ​ദ്യ താ​ര​മാ​ണ് 36 വ​യ​സു​കാ​ര​നാ​യ റൊ​ണാ​ൾ​ഡോ. 1095 മ​ത്സ​ര​ങ്ങ​ളി​ൽ 801 ഗോ​ളാ​ണ് റൊ​ണാ​ൾ​ഡോ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു പു​സ്ത​ക​ത്തി​ൽ 805 ഗോൾ നേടിയ മു​ൻ ചെ​ക്-​ഓ​സ്ട്രി​യ​ൻ താ​രം ജോ​സ​ഫ് ബി​കാ​ൻ മാ​ത്ര​മാ​ണ് റൊ​ണാ​ൾ​ഡോ​യ്ക്ക് മു​ന്നി​ലു​ള്ള​ത്. നി​ല​വി​ൽ ക​ളി​ക്കു​ന്ന​വ​രി​ൽ പി​എ​സ്ജി​യു​ടെ അ​ർ​ജ​ൻറീ​ന താ​രം ല​യ​ണ​ൽ മെ​സി​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ക്രി​സ്റ്റ്യാ​നോ​യ്ക്കു പി​ന്നി​ലു​ള്ള​ത്. ക്രി​സ്റ്റ്യാ​നോ​യെ​ക്കാ​ൾ ര​ണ്ട് വ​ർ​ഷം ചെ​റു​പ്പ​മാ​യ മെ​സി 947 മ​ത്സ​ര​ത്തി​ൽ 756 ഗോ​ളാ​ണ് പേ​രി​ലാ​ക്കിയിട്ടുള്ളത്.


പു​​​​ര​​​​സ്കാ​​​​ര നി​​​​റ​​​​വി​​​​ൽ അ​​​​ഞ്ജു

---------------------

വേ​​​​ൾ​​​​ഡ് അ​​ത്‌​​ല​​​​റ്റി​​​​ക്സി​​​​ൻറെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ വു​​​​മ​​​​ൺ ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​രം മുൻ ഇ​​​​ന്ത്യ​​​​ൻ അ​​ത്‌​​ല​​റ്റി​​​​ക്സ് താരവും പ​​​​രി​​​​ശീ​​​​ല​​​​ക​​​​യു​​​​മാ​​​​യ അ​​​​ഞ്ജു ബോ​​​​ബി ജോ​​​​ർ​​​​ജി​​​​ന്. 2003 ലോ​​​​ക അ​​ത്‌​​ല​​റ്റി​​​​ക്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ലോം​​​​ഗ് ജം​​​​പി​​​​ൽ വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള അ​​​​ഞ്ജു കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ശേ​​​​ഷ​​​​വും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​യാ​​​​ക്കി​​​​യ​​​​ത്. യു​​​​വ​​​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​ക്കാ​​​​യി ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ലിം​​​​ഗ​​​​സ​​​​മ​​​​ത്വം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തുമാ​​​​യി ന​​​​ട​​​​ത്തി​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​ണു പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ബം​​​​ഗ​​​​ളൂ​​​​രു കേ​​​​ന്ദ്ര​​​​മാ​​​​യി അ​​ത്‌​​ല​​​​റ്റി​​​​ക്സ് അ​​​​ക്കാ​​ഡ​​​​മി സ്ഥാ​​​​പി​​​​ച്ച് അ​​​​ഞ്ജു 2016 മു​​​​ത​​​​ൽ പെ​​​​ൺ​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ൻ അ​​​​ത്‌​​ല​​​​റ്റി​​​​ക്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻറെ സീ​​​​നി​​​​യ​​​​ർ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ൻറാ​​​​ണ് അ​​ഞ്ജു. ഒളിമ്പിക് മെ​​​​ഡ​​​​ലി​​​​സ്റ്റു​​​​ക​​​​ളെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണു ത​​​​ൻറെ ല​​​​ക്ഷ്യ​​​​മെ​​​​ന്നു അ​​​​ഞ്ജു പറഞ്ഞു. അ​​​​ഞ്ജു​​​​വി​​​​ൻറെ പു​​​​ര​​​​സ്കാ​​​​ര നേ​​​​ട്ട​​​​ത്തെ അ​​​​ഭി​​​​മാ​​​​ന​​മു​​​​ഹൂ​​​​ർ​​​​ത്ത​​​​മെ​​​​ന്നാ​​ണ് അ​​ത്‌​​ല​​​​റ്റി​​​​ക്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ട്വീ​​​​റ്റ് ചെ​​​​യ്ത​​ത്. 2005 ലോ​​​​ക അ​​ത്‌​​ല​​​​റ്റി​​​​ക്സ് ഫൈ​​​​ന​​​​ലി​​​​ൽ സ്വ​​​​ർ​​​​ണം, 2002ലെ ​​​​കോ​​​​മ​​​​ൺ​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ വെ​​​​ങ്ക​​​​ല​​​​വും ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ 2002 ബു​​​​സാ​​​​നി​​​​ൽ സ്വ​​​​ർ​​​​ണ​​​​വും 2006 ദോ​​​​ഹ​​​​യി​​​​ൽ വെ​​​​ള്ളി​​​​യും നേ​​​​ടി. ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ 2005ൽ ​​​​സ്വ​​​​ർ​​​​ണ​​​​വും 2007ൽ ​​​​വെ​​​​ള്ളി​​​​യും സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ താ​​​​രം 2006ലെ ​​​​സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടി. 2003ൽ ​​​​അ​​​​ർ​​​​ജു​​​​ന അ​​​​വാ​​​​ർ​​​​ഡും 2004ലെ ​​​​ഖേ​​​​ൽ ര​​​​ത്ന പു​​​​ര​​​​സ്കാ​​​​രവും ല​​ഭി​​ച്ച അ​​ഞ്ജു​​വി​​ന് ആ ​​​​വ​​​​ർ​​​​ഷം​​ പ​​​​ദ്മ​​​​ശ്രീ​​ ന​​ല്കി രാ​​ജ്യം ആ​​ദ​​രി​​ച്ചു. 2021ലെ ​​​​ബി​​​​ബി​​​​സി ലൈ​​​​ഫ് ടൈം ​​​​അ​​​​ച്ചീ​​​​വ്മെ​​​​ൻറ് അ​​​​വാ​​​​ർ​​​​ഡ് അ​​​​ഞ്ജു​​​​വി​​​​നു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.


ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ് പറക്കും, ഉഷാറായി

---------------------

പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​നു​​​​റ​​​​ച്ച് ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ആ​​​ദ്യം​​ത​​​ന്നെ ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​ന്നു ക​​​ന്പ​​​നി കമ്പനി അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നാ​​​യി പു​​​ത്ത​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങും. 1200 കോ​​​​ടി ഡോ​​​​ള​​​​ർ മു​​​ട​​​ക്കി ബോ​​​​യിം​​​​ഗ്, എ​​​​യ​​​​ർ​​​​ബ​​​​സ് എ​​​​ന്നീ വി​​​​മാ​​​​ന നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു 100 ചെ​​​​റു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി. വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ലീ​​​​സി​​​​നെ​​​​ടു​​​​ക്കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. ആ​​​​ദ്യ സ​​​​ർ​​​​വീ​​​​സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു മും​​​​ബൈ​​​​യി​​​​ലേ​​​​ക്കാ​​​ണെ​​​ന്നും കമ്പനി അ​​​റി​​​യി​​​ച്ചു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം പ​​​​കു​​​​തി​​​​യോ​​​​ടെ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര സ​​​​ർ​​​​വീ​​​​സും ആ​​​​രം​​​​ഭി​​​​ക്കും. ഭൂ​​​​രി​​​​ഭാ​​​​ഗം സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ലും ബി​​​​സി​​​​ന​​​​സ് ക്ലാ​​​​സ് സൗ​​​​ക​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. വ​​​​രു​​​​ന്ന ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കമ്പനി​​​​യി​​​​ൽ 1500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ​​ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​ന്നു ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ൻറെ പു​​​​തി​​​​യ ഉ​​​​ട​​​​മ​​​​സ്ഥ​​​​രാ​​​​യ ബി​​​​സി​​​​ന​​​​സ് കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന മു​​​​രാ​​​​രി ജ​​​​ലാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. മു​​​​രാ​​​​രി ലാ​​​​ൽ ജ​​​​ലാ​​​​നും ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ നി​​​​ക്ഷേ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കാ​​​​ൾ​​​​റോ​​​​ക്ക് കാ​​​​പ്പി​​​​റ്റ​​​​ലും നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന ബാ​​​​ങ്ക് കൂ​​​​ട്ടാ​​​​യ്മ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ജെ​​​​റ്റ്എ​​​​യ​​​​ർ​​​​വേ​​​​സ് പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ​​​​ദ്ധ​​​​തി​ ജൂ​​​​ണി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ ബാ​​​​ങ്ക​​​​റ​​​​പ്സി കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ കമ്പനി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല ഇ​​​​ന്ന​​​​ലെ 5.6 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്നു. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വ​​​​കാ​​​​ര്യ വി​​​​മാ​​​​ന​​​​കമ്പനി​​​​യാ​​​​യി​​​​രു​​​​ന്ന ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ് സാമ്പത്തിക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2019 ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​ത്.


മാറ്റത്തെ സ്വാഗതം ചെയ്യുക: മാർപാപ്പ

---------------------

സൈ​പ്ര​സി​ലെ ക്രൈ​സ്ത​വ സ​ഭ, മാ​റ്റ​ങ്ങ​ളെ​യും വൈ​ജാ​ത്യ​ങ്ങ​ളെ​യും ക്ഷ​മ​യോ​ടെ സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. 35-ാം അപ്പസ്തോ​ലി​ക പ​ര്യ​ട​ന​ത്തി​ൻറെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​നി​ലെ സൈ​പ്ര​സി​ലെ​ത്തി​യ മാ​ർ​പാ​പ്പ ത​ല​സ്ഥാ​ന​മാ​യ നി​ക്കോ​സി​യാ​യി​ലെ OUR LADY OF GRACES MARONEETHA CATHOLICATE മെ​ത്രാ​സ​ന​പ്പ​ള്ളി​യി​ൽ​വ​ച്ച് മൈ​ത്രാ​ന്മാ​രും വൈ​ദി​ക​രും അ​ട​ക്ക​മു​ള്ള​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു. സൈ​പ്ര​സി​ലെ മാ​റോ​ണീ​ത്ത ആ​ർ​ച്ച്ബി​ഷ​പ് സെ​ലിം സെ​ഫെ​യ​ർ, ല​ബ​ന​നി​ലെ മാ​റോ​ണീ​ത്ത പാ​ത്രി​യാ​ർ​ക്കീ​സ് ക​ർ​ദി​നാ​ൾ ബ​ഷാ​ര ബു​ട്രോ​സ് അ​ൽ​റാ​യി, ജ​റു​സ​ലേ​മി​ലെ ല​ത്തീ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് പീ​ർ​ബാ​റ്റി​സ്റ്റ ബി​സ​ബെ​ല്ല മു​ത​ലാ​യ​വ​രും ലത്തീ​ൻ, മാ​റോ​ണീ​ത്ത, അ​ർ​മേ​നി​യ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള പു​രോ​ഹി​ത​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​ന്ദ​ർ​ശ​ന​ത്തിലെ ആ​ദ്യ പ​രി​പാ​ടി​യാ​യി​രു​ന്നു മെ​ത്രാ​ന്മാ​രും വൈ​ദി​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. തു​ട​ർ​ന്നാ​ണ് സൈ​പ്ര​സ് പ്ര​സി​ഡ​ൻറ് NICOS ANASTHASIYADHAS ​ൻറെ ഔ​ദ്യോ​ഗി​ക കൊ​ട്ടാര​ത്തി​ൽ ന​ട​ന്ന സ്വാ​ഗ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​സി​ഡ​ൻറു​മാ​യും ന​യ​ത​ന്ത്ര​പ്ര​തി​നിധി​ക​ളു​മാ​യും സ​മൂ​ഹ​ത്തി​ലെ ഇ​ത​ര നേ​താ​ക്ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​ർ​പാ​പ്പ ഇ​ന്ന് സൈ​പ്ര​സി​ലെ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ARCHBISHOP CHRISOSTMOS ര​ണ്ടാ​മ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.


എത്തിയത് 15 വയസ്സിലെ പ്രതിരോധ കുത്തിവയ്പ്പിന്, നൽകിയത് കോവിഡ് വാക്സിൻ; തിരുവനന്തപുരത്ത് രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ

---------------------

15 വയസ്സിൽ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ചു. കോവിഡ് വാക്സിനായ കോവിഷീൽഡാണ് കു