top of page

ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 02-12-2021

CLICK HERE TO WATCH THE VIDEO


ടെക്കികൾ പാടത്തിറങ്ങി ; യുഎൽ സൈബർപാർക്കിൽ കൊയ്ത്തുത്സവം


തൊഴിലാളികൾ ഉടമകളായ ലോകത്തെ ആദ്യ ഐറ്റി പാർക്കായ കോഴിക്കോട് യുഎൽ സൈബർ പാർക്ക് (UL CyberPark) പ്രകൃതിയുമായുള്ള ജൈവബന്ധം‌കൊണ്ടും ശ്രദ്ധനേടുന്നു. യു.എൽ സൈബർപാർക്കിന്റെ വളപ്പിൽ ഐറ്റി പ്രൊഫഷണലുകളും പാർക്ക് ജീവനക്കാരും ചേർന്നു നടത്തുന്ന വിപുലമായ കൃഷിയിലെ നെല്ലിന്റെ (Paddy) കൊയ്ത്തുത്സവം (Harvest) നടന്നു. പാർക്കുകെട്ടിടത്തോടു ചേർന്ന 70 സെന്റിലെ നെല്ലാണ് സ്ത്രീകളടക്കമുള്ള ടെക്കികൾ കൊയ്തത്. നെല്ലു കൂടാതെ പച്ചക്കറികളും പഴവർഗങ്ങളും പാർക്കിൽ കൃഷി ചെയ്യുന്നുണ്ട്. ഐറ്റി പ്രൊഫഷണലുകളുടെ തൊഴിൽ-മാനസികസമ്മർദ്ദങ്ങളെപ്പറ്റി വ്യാപകമായ ആകുലതകൾ ഉയരുന്ന ഇക്കാലത്ത് സൈബർപാർക്കിൽ ജോലിചെയ്യുന്നവരുടെ മാനസികോല്ലാസം‌കൂടി ലക്ഷ്യമിട്ടാണ് പാർക്കിന്റെ വിശാലമായ വളപ്പിൽ വിവിധ വിളകൾ കൃഷി ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘങ്ങളിൽ ഒന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് യുഎൽ സൈബർ പാർക്ക്. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരിയാണ് കൊയ്ത് ഉദ്ഘാടനം ചെയ്തത്. ഊരാളുങ്കൽ സൊസൈറ്റിയുടെ എല്ലാ പ്രോജക്റ്റ് സൈറ്റുകളിൽ സ്ഥാപനങ്ങളിലും കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് സംഘത്തിന്റെ നയമാണെന്ന് രമേശൻ പാലേരി പറഞ്ഞു. ഇന്ത്യ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച ഗ്രീൻ ക്യാമ്പസാണ് സൈബർ പാർക്ക്.


സ​ബി​ദാ​ബീ​ഗം സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം


സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മി​ഷ​നി​ലെ പൊ​തു​വി​ഭാ​ഗ​ത്തി​ലെ അം​ഗ​മാ​യി സ​ബി​ദാ ബീ​ഗ​ത്തെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കൊ​ല്ലം കോർ​പ​റേ​ഷ​ൻറെ ആ​ദ്യ മേ​യ​റാ​യി​രു​ന്ന സ​ബി​ദാ​ബീ​ഗം സി​പി​എം പ്ര​തി​നി​ധി​യാ​ണ്. ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി​രു​ന്ന ബി. ​രാ​ജേ​ന്ദ്ര​ൻ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണു നി​യ​മ​നം. 65 വ​യ​സ് പ്രാ​യ​പ​രി​ധി പി​ന്നി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര​ൻ വി​ര​മി​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​മോ 65 വ​യ​സ് വ​രെ​യോ ഏ​താ​ണോ ആ​ദ്യം അ​തു​വ​രെ​യാ​ണ് ക​മ്മി​ഷ​ൻ അം​ഗ​ത്തി​ൻറെ കാ​ലാ​വ​ധി. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​വി. മോ​ഹ​ൻ​കു​മാ​റാ​ണ് ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ.


ഗ്രാമീണ വേതനത്തിൽ കേരളം ഒന്നാമത്; ഗുജറാത്തിൽ ലഭിക്കുന്നതിൻറെ രണ്ടിരട്ടിയോളം കൂലി.


രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴിൽ വേതനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കേരളത്തിൽ ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പറയുന്നു. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാർഷികേതര വിഭാഗത്തിലെ പുരുഷന്മാർ) 2020-21 വർഷത്തിൽ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ദേശീയ തലത്തിൽ ഇത് 315.3 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുൻനിര കാർഷികോൽപാദക സംസ്ഥാനമായും കണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയിൽ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപ മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ ലേബർ ജേണലിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങൾ. വികസനത്തിന്റേയും വ്യവസായവത്കരണത്തിന്റേയും മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗുജറാത്തിൽ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി. ഉത്തർപ്രദേശിൽ 286.8 രൂപയും ബിഹാറിൽ ശരാശരി 289.3 രൂപയും ഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


UAE യുടെ സുവർണജൂബിലി, ഗൾഫ് കുടിയേറ്റത്തിന്റെയും


യു.എ.ഇ.യുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിനും. അറുപതുകളുടെ അവസാനം മുതലിങ്ങോട്ട് കപ്പലിലും പിന്നീട് വിമാനത്തിലും ഗൾഫ്‌ നാടുകളിലേക്ക് സ്വപ്നങ്ങളുടെ ഭാണ്ഡവുമായി യാത്രതിരിച്ച മലയാളികളേറെയും ജോലിചെയ്ത് ജീവിക്കാൻ തിരഞ്ഞെടുത്ത രാജ്യമെന്നനിലയ്ക്ക് യു.എ.ഇ.യുടെ സുവർണജൂബിലി പറയുന്നത് മലയാളികളുടെയും കേരളത്തിന്റെയും സാമ്പത്തിക ഉന്നമനത്തിന്റെ കൂടി ചരിത്രമാണ്. മണൽക്കൂനകളും കടലും കുന്നുകളും നിറഞ്ഞ ഭൂപ്രദേശത്തെ ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നായി വാർത്തെടുക്കാനുള്ള ഐക്യത്തോടെയുള്ള ശ്രമങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് 1971-ൽ ആണ്. 1968 ഫെബ്രുവരി 18-ന് ആണ് അബുദാബിയുടെയും ദുബായിയുടെയും അതിർത്തിയിൽ മണലാരണ്യത്തിൽ തീർത്ത കൂടാരത്തിൽ ഇരുമേഖലയുടെയും ഭരണാധികാരികളായിരുന്ന മഹാരഥന്മാർ മുഴുവൻ യു.എ.ഇ. ജനതയോട് സംയുക്ത രാഷ്ട്രഭരണത്തെക്കുറിച്ചുള്ള ആദ്യ ആഹ്വാനം നടത്തുന്നത്. ബ്രിട്ടീഷ് അധീനതയിലായിരുന്ന ട്രൂഷ്യൽ സ്റ്റേറ്റുകളിൽനിന്ന് സേനയെ പിൻവലിച്ച് സ്വതന്ത്രഭരണ പ്രദേശമാക്കുന്നത് 1971-ൽ ആയിരുന്നെങ്കിലും ഇതിനായുള്ള തീരുമാനം കൈക്കൊള്ളുന്നത് 1968-ൽ ആയിരുന്നു. മരുഭൂപ്രദേശത്തെ പരിമിതമായ വിഭവങ്ങൾ മാത്രം കൈമുതലായുണ്ടായിരുന്ന ഒരു ജനതയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ദീർഘദർശികളായ നേതാക്കളായിരുന്നു; നാളെയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും കാഴ്ചപ്പാടുകളുമായിരുന്നു. ഒരു രാഷ്ട്രനിർമിതിയുടെയോ വികസനപ്രക്രിയകളുടെയോ നേട്ടങ്ങളുടെയോ വിലയിരുത്തലുകൾക്ക് 50 വർഷമെന്നത് ചെറിയ കാലയളവ് മാത്രമാണ്. എങ്കിലും അമ്പതാണ്ടുകൊണ്ട് യു.എ.ഇ. എത്തിപ്പിടിച്ച നേട്ടങ്ങൾ വികസനപ്രതീക്ഷയോടെ മുമ്പോട്ടുപോകുന്ന രാഷ്ട്രങ്ങൾക്ക് വലിയ ഊർജം പകരുന്നതാണ്.


ഒന്നിച്ചുപഠിച്ച്, ഒരേ ദിവസം വക്കീൽ കോട്ടണിഞ്ഞ് അമ്മയും മകളും


ഒരേകോളേജിൽ ഒന്നിച്ചുപഠിച്ച അമ്മയും മകളും കോടതിയിലേക്കും ഒന്നിച്ച്. 20 വർഷം വീട്ടമ്മയായിരുന്ന മറിയം മാത്യു, മകൾ സാറാ എലിസബത്ത് മാത്യുവിനോടൊപ്പം വഞ്ചിയൂർ കോടതിയിൽ വക്കീൽ കുപ്പായമണിഞ്ഞ് എത്തുകയാണ്. ഒരു സാധാരണ വീട്ടമ്മയുടെ എല്ലാ തടസ്സങ്ങളെയും ഇച്ഛാശക്തികൊണ്ട് മറികടന്നാണ് മറിയം എൽ.എൽ.ബി. പഠനം പൂർത്തിയാക്കുന്നത്.മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽനിന്നു ബിരുദപഠനം പൂർത്തിയാക്കിയ മറിയം, വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. മകൾ സാറ 2016-ൽ പഞ്ചവത്സര എൽ.എൽ.ബി.ക്ക് തിരുവനന്തപുരം ഗവ. ലോ കോളേജിൽ ചേർന്നപ്പോൾ മറിയയ്ക്കും നിയമപഠനത്തിനോട് താത്പര്യം തോന്നി. 018-ൽ മകൾ മൂന്നാംവർഷത്തിൽ എത്തിയപ്പോൾത്തന്നെ മറിയയ്ക്കും ത്രിവത്സര എൽ.എൽ.ബി.ക്ക് റഗുലർ ബാച്ചിൽ പ്രവേശനം ലഭിച്ചു. പിന്നീടുള്ള മൂന്നുവർഷവും അമ്മയും മകളും ഒരുമിച്ചാണ് കോളേജിലെത്തിയതും പഠിച്ചതും പരീക്ഷയെഴുതിയതും. പരീക്ഷാഫലം വന്നപ്പോൾ ഇരുവർക്കും ഫസ്റ്റ് ക്ലാസ്. നവംബർ 21-ന് ഇരുവരും ഒരുമിച്ച് അഭിഭാഷകരായി എന്റോൾ ചെയ്തു.


കൾച്ചറൽ മീറ്റ് സമാപിച്ചു


Ys മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ സുൽറ്റ്ൽ മീറ്റ് വൈസ് ദ്രുപദ് 2021 സമാപിച്ചു. കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരൻമാർ പങ്കെടുത്തു. മന്ത്രി കെ എൻ ബാലഗോപാൽ ഉൽഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ ജോൺസൻ കെ സക്കറിയ അധ്യക്ഷത വച്ച്. കെ ണ് അയ്യപ്പൻ, ജോയ്‌സ് ജേക്കബ്, പ്രൊഫ് ജി ജേക്കബ്, ജേക്കബ് മാത്യു കുറക്കാരൻ, പ്രൊഫ് കെ ഓ ജോൺസൻ, സതീഷ് കുമാർ, എസ് നാഗരാജ്, പ്രമോദ് പ്രസന്നൻ, നേതാജി ബി രാജേന്ദ്രൻ, സുരേഷ് കുമാർ, മാത്യു വര്ഗീസ്, ബീന ഹെയഗ്രീ, ആർ അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.


കോവളം ​ബീച്ചിൽ ക്ലീൻ അപ് സംഘടിപ്പിച്ചു


സ്‌ക്യൂബാ ഡൈവിംഗ് കേന്ദ്രമായ ബോണ്ട് ഓഷ്യൻ, പാരാസെയ്ലിംഗ് സ്ഥാപനമായ ഫ്‌ളൈ​ കോവളം എന്നിവരുടെ നേതൃത്വത്തിൽ കോവളം ഗ്രോ ബീച്ചിൽ ക്ലീൻ അപ് സംഘടിപ്പിച്ചു. സമുദ്രത്തിലെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്ന മാലിന്യങ്ങളിൽ നിന്നും സമുദ്രത്തെയും സമുദ്രത്തിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലീൻ അപ് സംഘടിപ്പിച്ചത്. കേരളത്തിൽ ബീച്ച് ക്ലീൻ അപ് എന്നത് അടുത്തിടെ പ്രചാരത്തിൽ വന്ന ഒരു പദ്ധതിയാണ്.


രാവിലെ എട്ടോടെ ബീച്ചിലെ മാലിന്യങ്ങൾ നീക്കി ബോണ്ട് ഓഷ്യനിലെ സ്‌ക്യൂബാ ഡൈവിംഗ് വിദ്യാർഥികൾ പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ മറ്റൊരു ബാച്ച് സമുദ്രത്തിന് അടിയിലെ മാലിന്യങ്ങൾ നീക്കാനുള്ള ചുമതല ഏറ്റെടുത്തു . അടുത്തിടെയായി വർധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പവിഴപുറ്റുകളുടെ നാശത്തിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. വളർന്നു വരുന്ന പവിഴപുറ്റുകൾക്കും ഇവ ദോഷകരമായി തീരുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. ശനിയാഴ്ച നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഏകദേശം ഒരു ടൺ ഓളം ഭാരം വരുന്ന പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവർ, തുണിത്തരങ്ങൾ, സാനിറ്ററി പാടുകൾ, ഗ്ലാസ് ബോട്ടിലുകൾ എന്നിവ ശേഖരിച്ചു. കോവളം ടർട്ടിൽ ബീച്ച് റിസോർട്ടിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


ടെലികോം നിരക്ക് വർധന: ഒരു പിടി കാണാ 'കുഴികൾ'


ടെലികോം കമ്പനികൾ നിരക്ക് വർദ്ധന ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിക്കാത്ത മാറ്റങ്ങളും ഇതിനോടൊപ്പം ഉണ്ട്. നല്ലൊരു ശതമാനം പ്രീപെയ്ഡ് ഉപഭോക്താക്കളും ഇനി 21 ദിവസത്തിലൊരിക്കൽ റീചാർജ് ചെയ്യണമെന്നതാണ് ഇതിൽ പ്രധാനം. ഉയർന്ന പ്ലാനുകളിൽ നിരക്ക് കൂടുന്നതിനൊപ്പം ഡാറ്റ കുറയുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് പോസ്റ്റ്പെയ്‌ഡ് ഉപഭോക്താക്കളെക്കാളും അധികമാണ് പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം. മൊബൈൽ സേവനദാതാക്കൾ പ്രീപെയ്ഡ് സേവനം ആദ്യമായി അവതരിപ്പിച്ചപ്പോൾ 30 ദിവസമായിരുന്നു ഓരോ പ്ലാനിന്റെയും കാലാവധിയുണ്ടായിരുന്നത്. പിന്നീട് ഓരോ പ്ലാനിന്റെയും കാലാവധി 30 ൽ നിന്ന് 28 ദിവസമാക്കി. 12 മാസത്തിനിടെ 13 തവണ ഉപഭോക്താവ് പ്ലാൻ റീചാർജ് ചെയ്യേണ്ടി വരും. ഒരു മാസത്തെ പണം ടെലികോം കമ്പനിക്ക് അധികമായി കിട്ടി. പുതിയ നിരക്ക് വർദ്ധനയോടെ റീചാർജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികൾ ചെയ്യുന്നത്. അതായത് ഇനി മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ 12 മാസത്തിനിടെ 17 തവണ റീചാർജ് ചെയ്യേണ്ടി വരും. ഇതിന് പുറമെ ഉയർന്ന പ്ലാനുകളിൽ നൽകിയിരുന്ന ഡബിൾ ഡാറ്റ ഓഫറും നിരക്ക് വർദ്ധനയോടെ കമ്പനികൾ റദ്ദാക്കി. ഡബിൾ ഡാറ്റ പ്ലാനുകളിൽ നാല് ജിബി ഡാറ്റ നൽകിയിരുന്നു. നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ ഓഫർ പിൻവലിച്ച് രണ്ട് ജിബി ഡാറ്റയാക്കി ചുരുക്കി. നേരത്തെ നിശ്ചിത തുകയ്ക്ക് റീചാർജ് ചെയ്താൽ സിം വാലിഡിറ്റി കൂടെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴതില്ല. ചില സേവനദാതാക്കൾക്ക് വാലിഡിറ്റിയ്ക്കായി മറ്റൊരു റീചാർജ് കൂടി ചെയ്യേണ്ട സ്ഥിതിയാണ്. ഡാറ്റയ്ക്ക് ഒരു പ്ലാൻ, കോൾ വിളിക്കാൻ മറ്റൊരു പ്ലാൻ എന്നിങ്ങനെയും വേണം. എല്ലാം കൂടി ചേർത്തുള്ള പ്ലാനുകൾ ചെയ്താൽ ഉപഭോക്താവിന്റെ ആവശ്യത്തിനുള്ള ഡാറ്റയും കോൾ സമയവും ലഭിക്കാത്ത നിലയുമാണ്.


മലയാളി സ്റ്റാർട്ട്അപ്പുകളെ തേടി സാജൻ പിള്ള; 4500 കോടി രൂപ വരെ നിക്ഷേപിക്കും, ബ്രാൻഡ് അംബാസോഡർ, റസൂൽ പൂക്കുട്ടി


തിരുവനന്തപുരം: ആഗോള സംരംഭകരുടെ നിരയിൽ തന്റേതായ ഇടംനേടിയ മലയാളി, സാജൻ പിള്ള (Sajan Pillai) കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട്അപ്പ് സംരംഭങ്ങളിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു. ഓസ്കാർ അവാർഡ് ജേതാവും (Oscar Winner) ലോകത്തെ അറിയപ്പെടുന്ന സൗണ്ട് എഞ്ചിനീയറുമായ റസൂൽ പൂക്കുട്ടിയെ (Rasool Pookkutty) ബ്രാന്റ് അംബാസഡറാക്കിയാണ് സാജൻ പിള്ള നിക്ഷേപം നടത്തുന്നത്. കേരളത്തിൽ നിന്ന് കൂടുതൽ ആഗോള കമ്പനികളെന്ന (Multinational Companies) വമ്പൻ ലക്ഷ്യമാണ് സാജൻ പിള്ളയുടെ ശ്രമത്തിന് പിന്നിൽ. അമേരിക്കയിൽ സാജൻ പിള്ള ആരംഭിച്ച മക്ലാറെൻ ടെക്‌നോളജി അക്വിസിഷൻ കോർപ്പറേഷൻ (McLaren Technology Acquisition Inc), സ്റ്റാർട്ടപ്പുകളിൽ 1500 കോടി രൂപ മുതൽ 4500 കോടി രൂപ വരെ നിക്ഷേപം നടത്തും. ഡിജിറ്റൽ ഹെൽത്ത് കെയർ, ഫിൻടെക്, നിർമിത ബുദ്ധി (Aritificial Intelligence), ഡേറ്റ സയൻസ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ട്അപ്പുകളിലേക്കാണ് നിക്ഷേപത്തിന് ശ്രമിക്കുന്നതെന്ന് സാജൻ പിള്ള പറഞ്ഞു.


മാരുതിയുടെ പണിപ്പുര സജീവം, വരുന്നത് അഞ്ച് പുതിയ എസ്‍യുവികൾ


അടുത്തിടെ നടന്ന ഡീലർ കോൺഫറൻസിൽ, അടുത്ത മുന്നു വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ മാരുതി സുസുക്കി (Maruti Suzuki) പ്രഖ്യാപിച്ചു. ഈ എസ്‌യുവികളിൽ ചിലത് ടൊയോട്ടയുമായി (Toyota) ചേർന്ന് വികസിപ്പിച്ചെടുക്കും. എസ